ജറുസലം ∙ ഗാസയിലെ ഏറ്റവും വലിയ നഗരമായ ഗാസ സിറ്റിയിലുള്ളവരോട് തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രയേൽ സൈന്യം. ഗാസ സിറ്റി പിടിച്ചെടുക്കാൻ ഇസ്രയേൽ സൈന്യം കൂടുതൽ ആക്രമണങ്ങൾക്ക് തയാറെടുക്കുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പ്. വടക്കൻ ഭാഗത്തുള്ളവർ തെക്കോട്ടുപോയി ഖാൻ യൂനിസിലേക്കു മാറണമെന്നാണ് നിർദേശം. ഭക്ഷണവും വൈദ്യസഹായവും താമസ സൗകര്യവും ഇവർക്ക് ലഭ്യമാക്കുമെന്ന് ഇസ്രയേൽ സൈനിക വക്താവ് അറിയിച്ചു. ഗാസ സിറ്റിയിൽ ഇപ്പോഴും ഹമാസ് ശക്തമാണെന്നാരോപിച്ചാണ് ഇവിടം പിടിച്ചെടുക്കാനുള്ള പടനീക്കം.
കൊൽക്കത്ത ∙ മൂന്നാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് അയൽവാസികളായ ദമ്പതികളെ ജനക്കൂട്ടം അടിച്ചുകൊന്നു. ബംഗാളിലെ നാദിയ ജില്ലയിൽ നിശ്ചിന്തപുരിലാണു സംഭവം. വീടും ഇവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ചണ ഗോഡൗണും ജനക്കൂട്ടം തകർത്തു
ഹരിപ്പാട് ∙ യുവാവിനെ രാത്രി വീടിന്റെ വരാന്തയിൽ കഴുത്തിനു മുറിവേറ്റ് രക്തം വാർന്ന നിലയിൽ കാണപ്പെട്ടു; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. കരുവാറ്റ പുലരിയിൽ രാധാകൃഷ്ണക്കുറുപ്പിന്റെയും ഉഷാകുമാരിയുടെയും മകൻ രാജീവാണ്(48) മരിച്ചത്.
കൊച്ചി∙‘ഞങ്ങളെ ഒന്ന് പാലക്കാട് കാണിക്കാമോ? ബസിൽ കയറ്റാമോ?’ ഇതായിരുന്നു അട്ടപ്പാടിയിൽ നിന്ന് 20 കിലോമീറ്റർ അകലെ കാടിനുള്ളിൽ പാർക്കുന്ന കുട്ടികൾ ചോദിച്ചത്. അതിന് ഉത്തരം കണ്ടെത്തിയതു നടൻ മമ്മൂട്ടിയാണ്. ആ കുട്ടികൾ പാലക്കാടിനു പകരം, കൊച്ചി നഗരത്തിലെത്തി. മെട്രോയിൽ കയറി. വിമാനം പറക്കുന്നത് കണ്ടു. അതിൽ തൊട്ടു.
തിരുവേഗപ്പുറ (പാലക്കാട്) ∙ എഴുത്തുകിട്ടി, ഒപ്പം 21 വർഷം മുൻപു നഷ്ടപ്പെട്ട മൂന്നരപ്പവൻ സ്വർണവും !. താങ്കളുടെ നഷ്ടപ്പെട്ട സ്വർണം എനിക്കു ലഭിച്ചിരുന്നുവെന്നും സാമ്പത്തിക പ്രയാസം കാരണം അന്ന് അത് ഉപയോഗിക്കേണ്ടിവന്നുവെന്നും ഇപ്പോൾ അതിനു പകരമായി നൽകുന്ന മാല സന്തോഷത്തോടെ ഏറ്റെടുക്കണമെന്നും മാപ്പുനൽകണമെന്നും പ്രാർഥനയിൽ എന്നെയും ഉൾപ്പെടുത്തണമെന്നും കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്.
ശാസ്താംകോട്ട (കൊല്ലം)∙ മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തിനു മുന്നിൽ തിരുവോണ നാളിൽ യുവാക്കൾ ഒരുക്കിയ പൂക്കളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ സൈനികനും വിമുക്തഭടനും ഉൾപ്പെടെ 27 പേർക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തു. പ്രദേശവാസികളായ യുവാക്കൾ ചേർന്നു വർഷങ്ങളായി ക്ഷേത്ര മതിൽക്കെട്ടിനു പുറത്ത് പൂക്കളം ഒരുക്കാറുണ്ട്.
നാദാപുരം (കോഴിക്കോട്) ∙ കസ്തൂരിക്കുളത്ത് ഈയിടെ തുറന്ന വസ്ത്ര വ്യാപാര കേന്ദ്രത്തിൽ ആദായ വിൽപനയ്ക്കു വസ്ത്രമെടുക്കാൻ യുവാക്കൾ ഇരച്ചുകയറി, ഉന്തിലും തള്ളിലും കടയുടെ ചില്ലു തകർന്ന് ഒട്ടേറെപ്പേർക്കു പരുക്ക്. സാരമായി പരുക്കേറ്റ മുടവന്തേരി വണ്ണാറത്തിൽ ഷബീലിനെ(22) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും നാദാപുരം സ്വദേശി സജിത്തിനെ(16) കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പട്ടിക്കാട് (തൃശൂർ) ∙ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദന ദൃശ്യത്തിനു പിന്നാലെ കേരളത്തെ ഞെട്ടിച്ച് പീച്ചി പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പൊലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പട്ടിക്കാട്ട് ലാലീസ് ഗ്രൂപ്പ് നടത്തുന്ന ഫുഡ് ആൻഡ് ഫൺ ഹോട്ടലിൽ 2023 മേയ് 23നു ഭക്ഷണം കഴിക്കാനെത്തിയവരുമായുണ്ടായ തർക്കമാണു സംഭവത്തിനു പിന്നിൽ.
യുഎസ് കപ്പലുകൾക്കു ഭീഷണി ഉയർത്തിയാൽ വെനസ്വേലയുടെ യുദ്ധവിമാനങ്ങൾ വെടിവെച്ചു വീഴ്ത്തുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രണ്ടു ദിവസത്തിനിടെ രണ്ടാംതവണയും കരീബിയൻ കടലിൽ യുഎസ് കപ്പലിനു സമീപത്തുകൂടി വെനസ്വേല യുദ്ധവിമാനം പറത്തിയ സാഹചര്യത്തിലാണു ട്രംപിന്റെ മുന്നറിയിപ്പ്
ന്യൂഡൽഹി∙ യുക്രെയ്നിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ – ഫ്രാൻസ് സംയുക്ത നീക്കം. സമാധാനശ്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും ചർച്ച നടത്തി. ടെലിഫോണിലൂടെ നടന്ന സംഭാഷണത്തിൽ ഇന്ത്യ-ഫ്രാൻസ് ഉഭയകക്ഷി സഹകരണത്തിലെ പുരോഗതിയും ഇരുനേതാക്കളും വിലയിരുത്തി.
വാഷിങ്ടൻ∙ തീരുവ വർധനയിലൂടെ ഇന്ത്യയ്ക്കെതിരെ വ്യാപാര യുദ്ധം പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഐടി മേഖലയിൽ അടുത്ത ‘പണി’യുമായി ഉടൻ രംഗത്തെത്തിയേക്കുമെന്ന് റിപ്പോർട്ട്. യുഎസ് ഐടി കമ്പനികളിൽ നിന്ന് ഇന്ത്യൻ ഐടി കമ്പനികളിലേക്ക് നടത്തി വരുന്ന ‘ഔട്ട്സോഴ്സിങ്’ നിർത്തലാക്കാനാണ് ട്രംപിന്റെ നീക്കമെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലേക്കുള്ള ഐടി ഔട്ട്സോഴ്സിങ് തടയാൻ ശ്രമിക്കുന്നതായി യുഎസ് വലതുപക്ഷ ആക്ടിവിസ്റ്റായ ലോറ ലൂമർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
വാഷിങ്ടൻ∙ 2019ൽ യുഎസ് നാവികസേനാംഗങ്ങൾ അതീവരഹസ്യ ഓപ്പറേഷനിലൂടെ ഉത്തരകൊറിയയിൽ പ്രവേശിച്ചിരുന്നതായി റിപ്പോർട്ട്. ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആശയവിനിമയങ്ങൾ ചോർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നാവികസേന യൂണിറ്റായ സീൽ ടീം 6ന്റെ റെഡ് സ്ക്വാഡ്രൺ സംഘം ഉത്തരകൊറിയയിൽ എത്തിയതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഭീകരൻ ഒസാമ ബിൻ ലാദനെ വധിച്ച അതേ സംഘമാണ് ഉത്തരകൊറിയയിൽ എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
പൊന്നാനി ∙ പൊന്നാനി താലൂക്ക് ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബിയ്യം കായൽ ജലോത്സവത്തിൽ ‘പറക്കും കുതിര’ ഒന്നാമതെത്തി. മൈനർ വിഭാഗത്തിൽ ‘യുവരാജ’യ്ക്കാണ് ഒന്നാം സ്ഥാനം. ശനിയാഴ്ച വൈകിട്ട് 3ന് നടന്ന ജലോത്സവം മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പി.നന്ദകുമാർ എംഎൽഎ മത്സരത്തിന്റെ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു.
സഹോദരിമാരുടെ വിവാഹം നടത്തുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യയും ക്രുനാൽ പാണ്ഡ്യയും ലക്ഷക്കണക്കിനു രൂപ നൽകി സഹായിച്ചിട്ടുണ്ടെന്ന് ഇരുവരുടേയും ആദ്യകാല പരിശീലകനായിരുന്ന ജിതേന്ദ്ര കുമാർ. സാമ്പത്തികമായി ബുദ്ധിമുട്ടിയ സമയത്തെല്ലാം പാണ്ഡ്യ സഹോദരങ്ങൾ സഹായങ്ങളുമായെത്താറുണ്ടെന്ന് ജിതേന്ദ്ര കുമാർ ഒരു സ്പോർട്സ് മാധ്യമത്തോടു വെളിപ്പെടുത്തി.
കൊച്ചി ∙ സൈബർ ലോകത്തെ വിശുദ്ധൻ എന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിനെ ഈ സഹസ്രാബ്ധത്തിന്റെ വിശുദ്ധനായി ലിയോ പതിനാലാമൻ മാർപാപ്പ പ്രഖ്യാപിക്കുന്ന ഞായറാഴ്ച, വരാപ്പുഴ അതിരൂപതയിലെ കാക്കനാട് പള്ളിക്കരയിൽ കാർലോ അക്യൂട്ടിസിന്റെ നാമധേയത്തിൽ നിർമിക്കുന്ന ദേവാലയം വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത അഭി. ഡോ. ജോസഫ് കളത്തിപറമ്പിൽ ആശീർവദിക്കും. യുവാക്കൾക്ക് മാതൃകയും ദിവ്യകാരുണ്യ ഭക്തിയുടെ പ്രചാരകനുമായ വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിന്റെ ലോകത്തിലെ പ്രഥമ ദേവാലയമാണ് കാക്കനാട് പള്ളിക്കരയിൽ ആശീർവദിക്കപ്പെടുന്നത്.
അഹമ്മദാബാദ്∙ ഗുജറാത്തിലെ പാവഗഡ് കുന്നിൽ കാർഗോ റോപ്പ്വേ ട്രോളി തകർന്നു വീണ് അപകടം. കുന്നിൻ മുകളിലേക്ക് നിർമാണ സാമഗ്രികൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന റോപ്പ്വേ ട്രോളിയാണ് കേബിളുകൾ പൊട്ടിയതിനെ തുടർന്ന് തകർന്നു വീണത്. അപകടത്തിൽ 6 പേർ മരിച്ചു. ശനിയാഴ്ച മൂന്നരയോടെയാണ് അപകടം നടന്നത്.
തിരുവനന്തപുരം ∙ കേരളീയ പാരമ്പര്യ കലാരൂപങ്ങൾക്കൊപ്പം ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കൂടുതൽ കലാരൂപങ്ങളും കരസേനയുടെ ബാൻഡും വിവിധ സർക്കാർ വകുപ്പുകളുടെ ഫ്ലോട്ടുകളും ഉൾക്കൊള്ളിച്ചുള്ള ഓണം ഘോഷയാത്ര ഇക്കുറി കൂടുതൽ വർണാഭമാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. കരസേനയുടെ ബാൻഡ് ആദ്യമായാണ് ഘോഷയാത്രയുടെ ഭാഗമാകുന്നത്. ജനത്തിരക്ക് നിയന്ത്രിച്ച് ഫ്ലോട്ടുകൾ എല്ലാവർക്കും അനുഭവവേദ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓണം വാരാഘോഷ
ഒട്ടാവ∙ ഖലിസ്ഥാൻ ഭീകര സംഘടനകൾ തങ്ങളുടെ മണ്ണിൽ പ്രവർത്തിക്കുന്നുണ്ടെന്നും അവർ വിവിധ ഇടങ്ങളിൽ നിന്ന് അനധികൃതമായി ധനശേഖരണം നടത്തുന്നുണ്ടെന്നും സമ്മതിച്ച് കനേഡിയൻ സർക്കാർ. ഖലിസ്ഥാനി അനുകൂല ഘടകങ്ങൾ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കനേഡിയൻ മണ്ണ് ഉപയോഗിക്കുന്നുണ്ടെന്ന് ഇന്ത്യ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോർട്ടാണ് കനേഡിയൻ സർക്കാർ തന്നെ പുറത്തുവിട്ടിരിക്കുന്നത്.
ദുല്ഖര് സല്മാന്റെ വേഫെറര് ഫിലിംസ് നിര്മിച്ച് ഡൊമനിക് അരുണ് സംവിധാനം ചെയ്ത 'ലോക- ചാപ്റ്റര് വണ്: ചന്ദ്ര' ബോക്സ് ഓഫിസില് മഹാവിജയം കുറിച്ച് മുന്നേറവെ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്. 'ശോക മൂകം' എന്ന ഗാനത്തിന്റെ വിഡിയോ ആണ് പുറത്ത് വന്നിരിക്കുകയാണ്. 'ബോയ്സ് ആന്തം' എന്ന വിശേഷണത്തോടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ജെ.കെ ഈണം പകര്ന്ന ഗാനത്തിന് വരികള് രചിച്ചത് വിനായക് ശശികുമാറാണ്. ബെന്നി ദയാല്, പ്രണവം ശശി, ജേമൈമ എന്നിവര് ചേര്ന്ന് ആലപിച്ച ഗാനത്തിന് സംഗീത സംവിധായകന് ജെ.കെയും ശബ്ദം നല്കിയിട്ടുണ്ട്.
തൃശൂർ∙ കുന്നംകുളം കസ്റ്റഡി മർദന കേസിൽ കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥർ നടത്തിയത് ഗൗരവമായ പെരുമാറ്റദൂഷ്യവും അധികാര ദുരുപയോഗവുമെന്ന് ഡിഐജിയുടെ റിപ്പോർട്ട്. കുറ്റാരോപിതരായ പൊലീസ് ഓഫിസർമാരുടെ വീഴ്ച അക്കമിട്ടു നിരത്തുന്നതാണ് റിപ്പോർട്ട്. പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിൽ ഡിഐജി റിപ്പോർട്ട് നിർണായകമായി. റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ ഇവയാണ്.
കുന്നംകുളം കസ്റ്റഡി മർദനത്തിൽ നാലു പൊലീസുകാരെ സസ്പെൻഡ് ചെയ്തതും, നൂറുകണക്കിനുപേർക്ക് പണം നഷ്ടമായ പാതിവില തട്ടിപ്പു കേസ് അന്വേഷിക്കുന്ന സംഘത്തെ പിരിച്ചുവിട്ടതും, കൊച്ചിയിൽ സൈബർ തട്ടിപ്പില് വീട്ടമ്മയ്ക്ക് 2.88 കോടി രൂപ നഷ്ടപ്പെട്ടതും, ബിഹാര്–ബീഡി പോസ്റ്റ് വിവാദമായതോടെ വി.ടി.ബൽറാം കെപിസിസി സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞതുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ.
ചേർത്തല∙ കക്ഷി രാഷ്ട്രീയം പറഞ്ഞും പിണറായിയെ പറഞ്ഞും സ്ത്രീ പ്രശ്നം പറഞ്ഞും സമയം കളയാതെ ആഗോള അയ്യപ്പ സംഗമത്തിനൊപ്പം അണിനിരക്കണമെന്ന് എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെളളാപ്പളളി നടേശന്. ആഗോള അയ്യപ്പ സംഗമത്തിലേക്ക് വെള്ളാപ്പള്ളിയെ ക്ഷണിക്കാന് തിരുവിതാംകൂര് ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഇന്ന് അദ്ദേഹത്തിന്റെ വസതിയിൽ എത്തിയിരുന്നു. ഇതിനുപിന്നാലെ മാധ്യമ പ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.
മട്ടന്നൂർ ∙ ബൈക്ക് മരത്തിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കീഴല്ലൂർ വടക്കുംമ്പേത്ത് ചോമ്പാൽ ഹൗസിൽ പി. സന്തോഷിന്റെ മകൻ വി. മിഥുൻ (27)ആണ് മരിച്ചത്. പിറകിലിരുന്ന് യാത്ര ചെയ്ത സുഹൃത്ത് വി.കെ. അക്ഷയിന് (26) നിസാര പരിക്കേറ്റു. തിരുവോണ ദിവസം വൈകിട്ട് നാലിന് കീഴല്ലൂർ വടക്കുംമ്പേത്ത് റോഡരികിലെ
മുല്ലപ്പൂവ് കൈവശം വച്ചതിന് പിഴശിക്ഷ കിട്ടിയ വിവരം തുറന്നു പറഞ്ഞ് നടി നവ്യ നായർ. ഓസ്ട്രേലിയയിലെ മെല്ബണ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് താരത്തിന്റെ കയ്യിൽ നിന്ന് പിഴ ഈടാക്കിയത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില് പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. ഓണപ്പരിപാടിയില് സംസാരിക്കവെ നവ്യ അനുഭവം പങ്കുവച്ചു. 15 സെന്റിമീറ്റര് നീളമുള്ള മുല്ലപ്പൂവാണ് തന്റെ പക്കല് ഉണ്ടായിരുന്നതെന്ന് നവ്യ പറഞ്ഞു. 1,980 ഡോളര് (ഒന്നേകാൽ ലക്ഷത്തോളം രൂപ) പിഴ അടയ്ക്കാന് ആവശ്യപ്പെട്ടു. മുല്ലപ്പൂവ് കൊണ്ടുപോകാന് പാടില്ല എന്ന നിയമം തനിക്ക് അറിയില്ലായിരുന്നു എന്നും നവ്യ വ്യക്തമാക്കി.
ന്യൂഡൽഹി∙ ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നതിന്റെ വാർത്തകൾ പുറത്തുവരുന്നതിനിടെ ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചക്കോടിക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എത്തുമോ എന്നതിൽ ആകാംക്ഷ വർധിക്കുന്നു. ഈ വർഷം ന്യൂഡൽഹിയിൽ വച്ച് ഇന്ത്യ ആതിഥ്യം വഹിക്കുന്ന ക്വാഡ് ഉച്ചക്കോടിയുടെ തീയതി പുറത്തുവന്നിട്ടില്ലെങ്കിലും നിലവിലെ ഇന്ത്യ – യുഎസ് ബന്ധത്തിൽ സംഭവിച്ചിരിക്കുന്ന വിള്ളൽ ക്വാഡിനെയും ബാധിച്ചേക്കാം.
ദുബായ്∙ നികുതി വെട്ടിപ്പ്, അനധികൃത ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഇന്ത്യയിൽ പിടികിട്ടാപ്പുള്ളിയായ പ്രതിയെ യുഎഇ നാടുകടത്തി. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിയായ ഹർഷിത് ബാബുലാൽ ജയിനിനെ ഇന്നലെ
‘ലോക’ സിനിമയിൽ വേഷം ചെയ്യാൻ സംവിധായകൻ ഡൊമിനിക് അരുൺ വിളിച്ചിരുന്നു എന്ന് വെളിപ്പെടുത്തി നടൻ ബേസിൽ ജോസഫ്. ആ വലിയ വേഷം നിരസിച്ചതിൽ ഇപ്പോൾ ദുഃഖമുണ്ടെന്നും ബേസിൽ പറഞ്ഞു. ഏത് വേഷം െചയ്യാനാണ് സമീപിച്ചതെന്ന് താരം വെളിപ്പെടുത്തിയില്ല. കേരളം ക്രിക്കറ്റ് ലീഗ് ടീമായ കൊച്ചിൻ ബ്ലൂ ടൈഗേഴ്സിന്റെ കൂടെയുള്ള അഭിമുഖത്തിൽ സംസാരിക്കുകയെയിരുന്നു ബേസിൽ.
കൊച്ചി ∙ വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ കൊച്ചിയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയ്ക്ക് 25 കോടി രൂപ നഷ്ടമായതിനു പിന്നിൽ സൈപ്രസ് കേന്ദ്രമായ സൈബർ മാഫിയയെന്ന് സംശയം. സൈപ്രസ് കേന്ദ്രമായ കോൾ സെന്ററാണ് തട്ടിപ്പിനു ചുക്കാൻ പിടിച്ചത് എന്നതു സംബന്ധിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് കൊച്ചി പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
മക്കളെ സന്ദർശിക്കാൻ യുകെയിൽ എത്തിയ മാതാവിന് മകളുടെ വീട്ടിൽ വച്ചു അപ്രതീക്ഷിത മരണം. ഇക്കഴിഞ്ഞ ജൂണിൽ യുകെയിലെ സൗത്തെൻഡ് ഓൺ സീ, സ്റ്റീവനേജ് എന്നിവിടങ്ങളിൽ താമസിക്കുന്ന പെണ്മക്കളെ സന്ദർശിക്കാൻ എത്തിയ പിറവം മങ്കിടിയിൽ തോമസ് ജോയിയുടെ ഭാര്യ മേരി ജോയി (70) ആണ് അന്തരിച്ചത്.
റിയാദ്∙ വിവാഹത്തിന് ശേഷം സ്വന്തം വീടൊഴിഞ്ഞ് വധുവിന്റെ വീട്ടിലേക്ക് താമസം മാറുന്നതിനിടെ പൊട്ടിക്കരയുന്ന സൗദി വരന്റെ വീഡിയോ വൈറലായി. ഇതേവരെ ജീവിച്ച വീട്ടിൽനിന്നും സ്വന്തം കുടുംബത്തിൽനിന്നും മാറി മറ്റൊരിടത്തേക്ക് താമസം മാറ്റേണ്ടി വരുന്നതിന്റെ സങ്കടത്തിലാണ് വരൻ പൊട്ടിക്കരയുന്നത്. സദസിലുള്ള മറ്റുള്ളവരും
സീതത്തോട് ∙ അടയറവുള്ള വീട് സ്വപ്നം കണ്ട് കഴിഞ്ഞിരുന്ന വയോധിക ദമ്പതികളുടെ ദുരിതപൂർണമായ ജീവിതത്തിനു അൽപം ആശ്വാസം. രാവും പകലും ഒരു പോലെ തുറന്ന് കിടന്നിരുന്ന താൽക്കാലിക കൂരയ്ക്കു വാതിലിടാനാനുള്ള കൈതാങ്ങുമായി ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനത്തിലെ യുവജനങ്ങൾ. ഓണസമ്മാനമായി ലഭിച്ച കരുതലിന്റെ സന്തോഷത്തിലാണ് കൃഷ്ണൻ കാണിയും ഭാര്യ രാജമ്മയും.
മുംബൈ∙ മുംബൈ നഗരത്തെ പിടിച്ചുകുലുക്കിയ വ്യാജ ബോംബ് ഭീഷണി സന്ദേശത്തിന് പിന്നിലെ ജ്യോതിഷി കുടുങ്ങിയത് ‘സ്വാറ്റി’ന്റെ ചടുലനീക്കത്തിൽ. പട്ന സ്വദേശിയായ 51 കാരൻ അശ്വിനി കുമാറിനെ (51) യാണ് അന്വേഷണം സംഘം പിടികൂടിയത്. കഴിഞ്ഞ 5 വർഷമായി യുപിയിലെ നോയിഡയിൽ താമസിക്കുകയായിരുന്ന അശ്വിനി കുമാർ തന്റെ പഴയ സുഹൃത്തിന് ‘എട്ടിന്റെ പണി’ കൊടുക്കാനാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചത്. 2023ൽ പട്നയിൽ വച്ച് ഫിറോസ് തനിക്കെതിരെ കേസ് ഫയൽ ചെയ്തതിനെത്തുടർന്ന് അശ്വിനി കുമാർ മൂന്ന് മാസം ജയിലിൽ കിടന്നിരുന്നു.
ലണ്ടൻ∙ മുംബൈയിൽ നിന്നും ബൈക്കിൽ ലോകം ചുറ്റാനിറങ്ങിയ ഇന്ത്യക്കാരന്റെ വാഹനം യുകെയിലൂടെ സഞ്ചരിക്കുന്നതിനിടെ മോഷണം പോയ സംഭവത്തിൽ ബൈക്ക് യാത്രികന് പിന്തുണയുമായി യുകെയിലെയും ഇന്ത്യയിലെയും ബൈക്ക് യാത്രക്കാരുടെ സമൂഹം. പുതിയ ബൈക്ക് ഉൾപ്പടെയുള്ള വാഗ്ദാനങ്ങളാണ് യോഗേഷ് അലേകാരിക്ക് ലഭ്യമായി കൊണ്ടിരിക്കുന്നത്.
അമേരിക്കൻ പ്രൊഫഷനൽ ബേസ് ബോൾ മത്സരത്തിനിടെ സ്റ്റാൻഡിൽനിന്നു ലഭിച്ച പന്ത് മകന് സമ്മാനിച്ച പിതാവിനോട് കലഹിച്ച് കളി കാണാനെത്തിയ യുവതി. ഫിലഡൽഫിയ ഫിലീസും മയാമി മാർലിൻസും തമ്മിലുള്ള മത്സരത്തിനിടെയാണ് പന്തിനു വേണ്ടി രണ്ട് ആരാധകർ തമ്മിൽ വാക്കുതർക്കമുണ്ടായത്.
അമേരിക്കൻ ആർച്ച് ഡയോസിസിലെ മുഖ്യ ദേവാലയമായ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിന്റെ ധനശേഖരണാർദ്ധം ദേവാലയ അംഗണത്തിൽ വച്ച് (9946 Haldeman Ave, Philadelphia PA -19115) ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ (എക്സ്ട്രാവാഗൻസാ- 2025) സെപ്റ്റംബർ 27ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ നടത്തുന്നതാണ്.
ഒരു സെൽഫി, മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയ്ക്ക് നൽകിയത് കടുത്ത വേദനയുടെ ദിനങ്ങൾ. ഒരു മാസം മുൻപായിരുന്നു സംഭവം. ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ കുറച്ചുപേർ സെൽഫിയെടുത്ത ശേഷം അവിടെ വച്ചിരുന്ന ട്രേകളിൽ തട്ടി മറിഞ്ഞ് വിഴുകയായിരുന്നു
ചേർത്തല ∙ വയലാറിൽ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി കായലിൽ വീണ് മരിച്ചു. വയലാർ രണ്ടാം വാർഡ് ചൂഴാറ്റിൽ ഷാജി (46) മരിച്ചത്. വെള്ളിയാഴ്ച രാത്രി വീടിന് സമീപത്തു തന്നെ കായലിൽ മത്സ്യബന്ധനം നടത്തുന്നതിനിടയിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. വീട്ടുകാരും സമീപവാസികളും ചേർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മീററ്റ്∙ നഗ്നരായി എത്തി ഭീതി പരത്തുക. ഒറ്റയ്ക്കാണെന്ന് കണ്ടാൽ സ്ത്രീകളെ വലിച്ചിഴച്ച് വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുക. സിനിമാകഥകളിൽ മാത്രം കണ്ടുവന്നിരുന്ന ഒരു സംഘത്തെ കുറിച്ചുള്ള ഭീതിയിലാണ് ഉത്തർപ്രദേശിലെ മീററ്റിന് സമീപമുള്ള ഗ്രാമങ്ങൾ. നഗ്നരായി സംഘം ചേർന്ന് എത്തുന്നതുകൊണ്ട് ഗ്രാമവാസികൾ ഈ അക്രമിസംഘത്തിന് ‘ന്യൂഡ് ഗാങ്’ അഥവാ ‘നഗ്നസംഘം’ എന്നു പേര് നൽകി. തുടരെ തുടരെ സ്ത്രീകൾക്കെതിരെ ആക്രമണം ഉണ്ടായതോടെ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ഇതുവരെ ആക്രമി സംഘത്ത കുറിച്ച് കാര്യമായ ഒരു വിവരവും ലഭിച്ചിട്ടില്ല.
കൊച്ചി ∙ ഹിമാചൽ പ്രദേശിലെ കനത്ത മഴയിലും മിന്നൽ പ്രളയത്തിലും കുടുങ്ങിയ മലയാളി സഞ്ചാരികൾ കേരളത്തിൽ തിരിച്ചെത്തി. ഷിംലയിലേക്കുള്ള യാത്രാമധ്യേ കൽപയിൽ കുടുങ്ങിയ 25 അംഗ സംഘത്തിലുണ്ടായിരുന്ന 18 മലയാളികളാണ് തിരുവോണനാളിൽ തിരിച്ചെത്തിയത്. സ്പിറ്റിയിൽ നിന്ന് ഷിംലയിലേക്ക് യാത്ര തിരിച്ച സംഘം കനത്ത മഴയിൽ ഒറ്റപ്പെട്ടു പോകുകയായിരുന്നു. ഇതോടെ സംഘത്തിലുണ്ടായിരുന്ന വരദ എന്ന പെൺകുട്ടി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിനെ ബന്ധപ്പെടുകയായിരുന്നു.
ടെക്സസിലെ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ യുവജന ക്യാംപുകൾ സ്ഥാപിക്കുന്നതിന് സംസ്ഥാനം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വെള്ളിയാഴ്ച നടന്ന ചടങ്ങിൽ ഗവർണർ ഗ്രെഗ് അബോട്ട് ബില്ലിൽ ഒപ്പുവച്ചു. ക്യാംപുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള സമഗ്രമായ പദ്ധതികൾക്കാണ് പുതിയ നിയമം ഊന്നൽ നൽകുന്നത്.
നിവിൻ പോളി പ്രധാന വേഷത്തിലെത്തുന്ന ‘ബേബി ഗേൾ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രമായിരിക്കുമെന്ന സൂചനകയാണ് പോസ്റ്റർ നൽകുന്നത്. ബോബി സഞ്ജയ് തിരക്കഥയെഴുതിയ ചിത്രം അരുൺ വർമയാണ് സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.
ന്യൂയോർക്∙ ഒരു പുതിയ അഭിപ്രായ സർവേ പ്രകാരം, പ്രസിഡന്റ്ഡോണൾഡ് ട്രംപ് തൻ്റെ രണ്ടാം ഭരണകാലത്തിലെ ഏറ്റവും ഉയർന്ന ജനപ്രീതി ലഭിച്ചു. ഡെയ്ലി മെയിൽ, ജെ.എൽ. പാർട്ണേഴ്സ് എന്നിവർ സംയുക്തമായി നടത്തിയ സർവേയിൽ ട്രംപിന് 55 ശതമാനം അംഗീകാര റേറ്റിംഗ് ലഭിച്ചു. ഇത് ട്രംപിൻ്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും ഉയർന്ന