ലണ്ടൻ ∙ റുപർട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള യുകെ മാധ്യമസ്ഥാപനമായ ന്യൂസ് ഗ്രൂപ്പ് ന്യൂസ്പേപ്പേഴ്സിന് (എൻജിഎം) എതിരെ നൽകിയ സ്വകാര്യതാ ലംഘനക്കേസിൽ ചാൾസ് രാജാവിന്റെ ഇളയ മകൻ ഹാരി രാജകുമാരന് (40) വിജയം. സ്വകാര്യവിവരങ്ങൾ ചോർത്താൻ സൺ, ന്യൂസ് ഓഫ് ദ് വേൾഡ് എന്നീ പത്രങ്ങൾ നിയമവിരുദ്ധമായ പ്രവൃത്തികൾ ചെയ്തെന്നു സമ്മതിച്ച് മാപ്പു പറഞ്ഞ എൻജിഎം, ഹാരിക്കു 100 കോടിയിലേറെ പൗണ്ട് (10,652 കോടി രൂപ) നഷ്ടപരിഹാരമായി നൽകാൻ ധാരണയായി.
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു. അടുത്തമാസം വാഷിങ്ടനിൽ ഇരുവരും തമ്മിൽ കാണുന്നതിനുള്ള തയാറെടുപ്പു നടക്കുന്നതായി ഇന്ത്യൻ ഉദ്യോഗസ്ഥർ അറിയിച്ചെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുടിയേറ്റവും വ്യാപാരവുമായിരിക്കും പ്രധാന ചർച്ചാവിഷയം
ന്യൂഡൽഹി ∙ യുഎസിലെ ജന്മാവകാശ പൗരത്വ വ്യവസ്ഥയ്ക്ക് ഉപാധികൾ ഏർപ്പെടുത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറപ്പെടുവിച്ച ഉത്തരവ് പ്രാബല്യത്തിലാക്കുന്നതു തടയണമെന്ന ആവശ്യവുമായി 22 സംസ്ഥാനങ്ങൾ നിയമനടപടി ആരംഭിച്ചു. മനുഷ്യാവകാശ സംഘടനകളും ഡിസ്ട്രിക്ട് ഓഫ് കൊളംബിയയും സാൻഫ്രാൻസിസ്കോ നഗരവും കോടതിയെ സമീപിച്ചിട്ടുണ്ട്. ട്രംപിന്റെ ഉത്തരവ് നിയമവിരുദ്ധമായി കുടിയേറിയവരെ മാത്രമല്ല, താൽക്കാലിക വീസയിൽ യുഎസിൽ ഉള്ളവരെയും ഗ്രീൻ കാർഡിനു കാത്തിരിക്കുന്നവരെയും ബാധിക്കും. ഇന്ത്യയിൽനിന്നുതന്നെ ഇത്തരത്തിലുള്ള ഏതാനും ലക്ഷം പേർ യുഎസിലുണ്ട്. താൽക്കാലിക തൊഴിൽ വീസകൾ (എച്ച്–1ബി, എൽ1), ആശ്രിത വീസ (എച്ച് 4), പഠന വീസ (എഫ്1), ഇന്റേൺഷിപ്, അധ്യാപന, പരിശീലന സന്ദർശക വീസ (ജെ1), ഹ്രസ്വകാല ബിസിനസ് അല്ലെങ്കിൽ ടൂറിസ്റ്റ് വീസ (ബി1, ബി2) തുടങ്ങിയവ ഉപയോഗിച്ച് യുഎസിൽ കഴിയുന്നവർക്ക് ഉത്തരവ് തിരിച്ചടിയാവാം.
കോട്ടയം ∙ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 128-ാം ജന്മദിനം ഇന്ന് ആഘോഷിക്കുമ്പോൾ കോട്ടയത്തിനും പറയാനുണ്ട് അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു രക്തബന്ധത്തിന്റെ കഥ. നേതാജിയുടെ മാതൃസഹോദരിയുടെ മകൻ സുനിൽ ബോസ് വിവാഹം ചെയ്തതു മലയാളിയെയാണ്. വിവാഹം നടന്നതാകട്ടെ ഒളശ്ശ സെന്റ് മാർക്സ് സിഎസ്ഐ ദേവാലയത്തിലും. വിവാഹ റജിസ്റ്ററിൽ രക്ഷിതാവിന്റെ സ്ഥാനത്തു സുഭാഷ് ചന്ദ്രബോസിന്റെ ചുരുക്കെഴുത്തായ എസ്.സി.ബോസ് എന്നാണു പേരെഴുതിയിരിക്കുന്നതും. ഐസ്ക്രീമിനു പകരം കൊൽക്കത്തയിൽ നിന്നു കൊണ്ടുവന്ന രസഗുള വിളമ്പിയ ആ വിവാഹത്തിന്റെ മധുരതരമായ ഓർമകൾ പങ്കുവയ്ക്കുകയാണു കണ്ടംചിറ തര്യൻ കെ.തോമസിന്റെ ഭാര്യ ബാവാ തോമസ്.
കുമരനല്ലൂർ (പാലക്കാട്) ∙ മൊബൈൽ ഫോൺ വാങ്ങിവച്ചതിനു പ്രിൻസിപ്പലിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ആനക്കര ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിക്കു കൗൺസലിങ് നൽകും. കുട്ടിയുടെ പെരുമാറ്റ പ്രശ്നത്തിന്, സ്കൂളിന്റെ ഭാഗത്തു നിന്നു സാധിക്കുന്ന കാര്യങ്ങൾ ചെയ്യാനും സ്കൂളിന്റെ ഭാഗമാക്കി ചേർത്തുനിർത്താനും അധ്യാപക രക്ഷാകർതൃ സമിതി (പിടിഎ) തീരുമാനിച്ചു.
ആലപ്പുഴ ∙ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നും 2 വനിതാ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ പരാതി. വൈസ് പ്രസിഡന്റ് നിയാസ് ഷാനവാസിനെതിരെ രേഖാമൂലം പരാതി നൽകിയിട്ടും നടപടിയില്ലെന്നാണു പെൺകുട്ടികൾ പറയുന്നത്. മാവേലിക്കരയിൽ എസ്എഫ്ഐ ജില്ലാ ക്യാംപിൽ പങ്കെടുത്തവർക്കു ബാഗും ടാഗും നൽകുന്നതിന്റെ ചുമതലയുണ്ടായിരുന്ന ജില്ലാ കമ്മിറ്റിയംഗമാണ് ഒരു പരാതിക്കാരി. ‘കൂടുതൽ സംസാരിച്ചാൽ മുഖം പിടിച്ച് ഭിത്തിയിൽ ഉരയ്ക്കും’ എന്ന് വൈസ് പ്രസിഡന്റ് പറഞ്ഞെന്നാണ് പരാതി. കൂടുതൽ ഗൗരവമുള്ള പരാതിയാണ് രണ്ടാമത്തെ പെൺകുട്ടി നൽകിയത്.
കൊച്ചി∙ ആലുവ ഈസ്റ്റ് വില്ലേജിലെ പാട്ടാവകാശം മാത്രമുള്ള 11.46 ഏക്കർ ഭൂമി നിയമവിരുദ്ധമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന ആരോപണത്തിൽ പി.വി. അൻവറിനെതിരെ വിജിലൻസ് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ അനുമതി നൽകി. പരാതിയിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അഡീ.ചീഫ് സെക്രട്ടറിയാണു വിജിലൻസ് ഡയറക്ടർക്കു നിർദേശം നൽകിയത്. കൊല്ലം സ്വദേശിയായ വ്യവസായിയും പ്ലാന്ററുമായ മുരുഗേഷ് നരേന്ദ്രന്റെ പരാതിയിലാണു നടപടി.
തിരുവനന്തപുരം ∙ സംസ്ഥാനത്തു കുട്ടികൾക്കിടയിൽ വോക്കിങ് ന്യുമോണിയ (മൈക്കോപ്ലാസ്മ) വ്യാപകമാകുന്നെന്ന് ഡോക്ടർമാർ. രോഗലക്ഷണങ്ങൾ പുറത്തുവരാൻ വൈകുമെന്നതാണ് ന്യൂമോണിയയിൽനിന്ന് ഇതിനുള്ള വ്യത്യാസം. 5 –15 വയസ്സുകാരെയാണ് നേരത്തെ അസുഖം ബാധിച്ചിരുന്നതെങ്കിൽ ഇപ്പോൾ 5 വയസ്സിൽ താഴെയുള്ളവർക്കും പിടിപെടുന്നുണ്ട്. അപൂർവമായി മുതിർന്നവർക്കും രോഗം വരാം.
പുറത്ത് വാഴ്ത്തുപാട്ടു തകർക്കുമ്പോൾ അകത്തും അതിന്റെ കുറവ് പാടില്ല എന്നേ എച്ച്.സലാം ചിന്തിച്ചുള്ളൂ. മുഖ്യമന്ത്രി പിണറായി വിജയനോടുളള ആരാധന കലശലായി കവിത താനും രചിച്ചെന്ന് അദ്ദേഹം വെളിപ്പെടുത്തി. എങ്കിൽ പാടിക്കൂടേ എന്നായി ആരാധക സംഘം. ആ നിർബന്ധം മുൻകൂട്ടി കണ്ടതു കൊണ്ടു തന്നെ സലാം കടലാസെടുത്തു.
തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് ദീർഘിപ്പിക്കാനുള്ള നടപടികൾ മെല്ലെപ്പോക്കിൽ. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്ക് 3 വർഷത്തേക്കു നൽകിയ കരാർ ജൂണിൽ അവസാനിക്കും. പദ്ധതി മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ പാക്കേജ് മുതൽ പ്രീമിയം വരെ വിവിധ കാര്യങ്ങൾ പരിഷ്കരിച്ച ശേഷം കരാർ ക്ഷണിക്കണം. പക്ഷേ നടപടികളെല്ലാം മന്ദഗതിയിലാണ്. ശ്രീറാം വെങ്കിട്ടരാമൻ ചെയർമാനായ മെഡിസെപ് പരിഷ്കരണ കമ്മിറ്റി ഡിസംബർ 17നു യോഗം ചേർന്ന് പദ്ധതിയുടെ നിലവിലെ പ്രശ്നങ്ങൾ പഠിക്കാൻ വിവിധ കമ്മിറ്റികളെ ചുമതലപ്പെടുത്തുക മാത്രമാണ് ഉണ്ടായിട്ടുള്ളത്.
തിരുവനന്തപുരം ∙ പുതിയതായി രൂപീകരിക്കുന്ന ഉപകമ്പനിയായ കേരള ഗ്രീൻ എനർജി കമ്പനി ലിമിറ്റഡിൽ (കെജിഇസിഎൽ) ജീവനക്കാരെത്തന്നെ ഓഹരിയുടമകളാക്കാൻ കെഎസ്ഇബി പദ്ധതി തയാറാക്കി. ജീവനക്കാർക്കും പെൻഷൻകാർക്കും 450 കോടി രൂപ നിക്ഷേപിക്കാൻ വഴിയൊരുക്കുന്ന കമ്പനി രൂപീകരണത്തിനുള്ള ശുപാർശ കെഎസ്ഇബി ബോർഡ് പരിഗണിക്കും. സർക്കാരിന്റെയും കേന്ദ്ര സർക്കാരിനു കീഴിലുള്ള സോളർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുടെയും (സെകി) അനുമതി കൂടി ലഭിച്ച ശേഷമേ കമ്പനി യാഥാർഥ്യമാകൂ.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ 74 ടൂറിസം കേന്ദ്രങ്ങളിൽ കൂടി ബീയർ– വൈൻ പാർലറുകൾ തുറക്കാൻ എക്സൈസ് വകുപ്പ് അനുമതി നൽകി. ടൂറിസം കേന്ദ്രമായി എക്സൈസ് വിജ്ഞാപനം ചെയ്തതോടെ ഈ സ്ഥലങ്ങൾ ഉൾപ്പെടുന്ന വില്ലേജുകളിലെ ക്ലാസിഫൈഡ് റസ്റ്ററന്റുകൾക്കു ബീയർ–വൈൻ ലൈസൻസ് എടുക്കാം. ടൂറിസം വകുപ്പ് നേരത്തേ തന്നെ വിനോദസഞ്ചാര കേന്ദ്രങ്ങളായി അംഗീകരിച്ച സ്ഥലങ്ങളാണിവ.
തിരുവനന്തപുരം ∙ സഹകരണ സംഘങ്ങളെ ഏകീകൃത സോഫ്റ്റ്വെയറിന്റെ കീഴിൽ കൊണ്ടുവരുന്നതിന് ടാറ്റാ കൺസൽറ്റൻസി സർവീസുമായി (ടിസിഎസ്) കരാറുമായി ബന്ധപ്പെട്ട് വിഷയങ്ങൾ പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷയായി സമിതിയെ നിയോഗിച്ചു. അഡിഷനൽ ചീഫ് സെക്രട്ടറി (ധനകാര്യം), സെക്രട്ടറി (ഐടി), സ്പെഷൽ സെക്രട്ടറി (സഹകരണം), സഹകരണ റജിസ്ട്രാർ എന്നിവരാണ് സമിതിയംഗങ്ങൾ. ടിസിഎസിനെ കരാറിൽനിന്ന് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇൗ നീക്കമെന്നാണു വിവരം. ടിസിഎസിന് കരാർ നൽകാൻ നടപടിയെടുക്കുന്നതിനു നേരത്തേ റജിസ്ട്രാറിനെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയിരുന്നു. പക്ഷേ കരാറിലെ ചില സംശയങ്ങൾ ചൂണ്ടിക്കാട്ടി റജിസ്ട്രാർ ഒപ്പിട്ടില്ല. ടിസിഎസിന് നൽകാതെ സ്വന്തംനിലയിൽ സോഫ്റ്റ്വെയർ ഉണ്ടാക്കുന്നതിനാണു നിലവിൽ തീരുമാനം.
സാംസങ് പുതിയ തലമുറ ഗാലക്സി എസ് 25, ഗാലക്സി എസ് 25+, ഗാലക്സി എസ് 25 അൾട്രാ സ്മാർട്ട്ഫോണുകൾ അടങ്ങിയ ഗാലക്സി എസ് 25 സീരീസ് സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു. സാംസങിന്റെ ആൻഡ്രോയിഡ് 15 അധിഷ്ഠിത വൺ യുഐ 7 പ്ലാറ്റ്ഫോമാണ്, എഐ സവിശേഷതകളോടെ അവതരിപ്പിച്ചിരിക്കുന്നത്. വിശദമായി അറിയാം. ∙കലിഫോർണിയയിലെ സാന്‍
കൊച്ചി ∙ നിക്ഷേപങ്ങൾ തിരികെ നൽകാൻ കഴിയാത്ത സഹകരണ സംഘങ്ങൾ അടച്ചുപൂട്ടുന്നതു സംബന്ധിച്ചു വ്യക്തമായ നടപടികളുമായി സർക്കാർ മുന്നോട്ടുവരാനുള്ള സമയം അതിക്രമിച്ചെന്നു ഹൈക്കോടതി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനാണ് ഉത്തരവാദിത്തമെന്നും ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം∙ കോവിഡ് കാലത്തെ ഗ്ലൗസ് ഇറക്കുമതിയിലൂടെ സർക്കാരിന് ഒരു കോടി രൂപ നഷ്ടമായി. ഗുണമേന്മയില്ലാത്ത ഗ്ലൗസ് വിതരണം ചെയ്തതിനെക്കുറിച്ച് ലോകായുക്ത അന്വേഷിക്കുകയാണിപ്പോൾ. പച്ചക്കറി കച്ചവടത്തിനുവേണ്ടി കഴക്കൂട്ടത്തു തുടങ്ങിയ അഗ്രത ആവയോൺ എക്സിമിനാണ് ഗ്ലൗസ് ഇറക്കുമതി ചെയ്യാൻ കരാർ നൽകിയത്. ഒരു കോടി ഗ്ലൗസ് 12.15 രൂപ നിരക്കിൽ ലഭ്യമാക്കാനായിരുന്നു കരാർ. എന്നാൽ 2021 മേയ് 27ലെ ഉത്തരവനുസരിച്ച് പരമാവധി 7 രൂപയ്ക്ക് ഗ്ലൗസ് വാങ്ങണം. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഉദ്യോഗസ്ഥർ സർക്കാർ ഉത്തരവ് അട്ടിമറിച്ച് ഗ്ലൗസിന്റെ വിലയിൽ 5.15 രൂപ വർധിപ്പിച്ചു. കംപ്യൂട്ടറിൽ തയാറാക്കിയ ഉത്തരവിലെ പ്രധാന വ്യവസ്ഥകൾ രണ്ടെണ്ണം പേന കൊണ്ടു വെട്ടിത്തിരുത്തി. ‘ഇൻവോയ്സ് തയാറാക്കി 45 ദിവസത്തിനുള്ളിൽ പണം നൽകണം’ എന്നത് 5 ദിവസത്തിനുള്ളിൽ എന്നു തിരുത്തി. ഉൽപന്നത്തിനു ചുരുങ്ങിയത് 60% ഉപയോഗ കാലാവധി (ഷെൽഫ് ലൈഫ്) വേണമെന്ന വ്യവസ്ഥ വെട്ടിമാറ്റി കമ്പനിക്ക് അനുകൂലമാക്കി.
തിരുവനന്തപുരം∙ പാലക്കാട്ട് നെല്ലിൽ വെള്ളത്തിനു പകരം കള്ളൊഴിച്ചാൽ മതിയെന്നാണോ സർക്കാരിന്റെ നിലപാടെന്നു രാഹുൽ മാങ്കൂട്ടത്തിൽ. നിയമസഭയിലെ കന്നിപ്രസംഗത്തിൽ അദ്ദേഹം ഭരണപക്ഷത്തെ കടന്നാക്രമിച്ചു. ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു രാഹുൽ. തുള്ളി വെള്ളത്തിനു പൊന്നുംവില കൊടുക്കുന്നവരാണു പാലക്കാടൻ ജനത.
ചിറ്റൂർ (പാലക്കാട്) ∙ എലപ്പുള്ളിയിൽ മദ്യനിർമാണശാലയ്ക്ക് അനുമതി നൽകിയതിൽ സിപിഎം സമ്മേളനത്തിൽ പ്രതിനിധികൾ ആശങ്ക പ്രകടിപ്പിച്ചു. എതിർപ്പുകൾക്കു പിന്നിൽ നിക്ഷിപ്ത താൽപര്യങ്ങളാണെന്നും ജനങ്ങൾക്കു ബുദ്ധിമുട്ടില്ലാത്ത വിധം പദ്ധതി നടപ്പാക്കുമെന്നും സിപിഎം നേതൃത്വം ആവർത്തിക്കുമ്പോഴാണിത്.
വാഷിങ്ടൻ∙ യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയെ ഉപരോധിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അധിക നികുതി, തീരുവ തുടങ്ങി കർശന സാമ്പത്തിക നടപടികൾ ഏർപ്പെടുത്തുമെന്നാണു ട്രംപിന്റെ മുന്നറിയിപ്പ്. യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുത്തു മൂന്നാം ദിവസമാണു സമൂഹമാധ്യമ പോസ്റ്റിലൂടെ ട്രംപ് റഷ്യയ്ക്കു മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ഉടനടി കരാറിൽ ഏർപ്പെടുണം, അല്ലെങ്കിൽ യുഎസിനും മറ്റു രാജ്യങ്ങൾക്കും റഷ്യ വിൽക്കുന്ന എല്ലാത്തിനും ഉയർന്ന നികുതിയും തീരുവയും ഏർപ്പെടുത്തേണ്ടി വരുമെന്നാണു ട്രംപിന്റെ ഭീഷണി.
കൊച്ചി ∙ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നാറിൽ സര്‍വീസ് നടത്താനുള്ള കെഎസ്ആർടിസിയുെട റോയൽവ്യൂ ഡബിൾ ഡെക്കർ ബസിനെതിരെ ഹൈക്കോടതി. ബസിൽ എങ്ങനെയാണ് അനധികൃത ലൈറ്റ് സംവിധാനം ഒരുക്കിയിരിക്കുന്നത് എന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, എസ്. മുരളി എന്നിവരുടെ ബെഞ്ച് ആരാഞ്ഞു. ഏറെ വർഷം പഴക്കമുള്ള ബസാണ് വൻ തുക ചെലവാക്കി പുതുക്കിപ്പണിത് ഓടിക്കുന്നതെന്ന വിമർശനം നിലനിൽക്കെയാണ് അനധികൃത ലൈറ്റിങ്ങിന്റെയും മറ്റും പേരിൽ ഹൈക്കോടതിയും ഇടഞ്ഞത്.
ചെന്നിത്തല ∙ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു. ചെറുകോൽ ഈഴക്കടവ് കുമാര ഭവനത്തിൽ സുമേഷ് (30) ആണ് മരിച്ചത്. ചെന്നൈയിൽ താമസക്കാരായ കുമാരൻ - സുമ ദമ്പതികളുടെ മകനാണ്. എറണാകുളത്ത് നിന്നും മാവേലിക്കരയിലേക്ക് ട്രെയിനിൽ വരവേ കടത്തുരുത്തി ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. കൊച്ചിൻ റിഫൈനറിയിൽ ജോലിക്കാരനാണ്. ഭാര്യ: പ്രവീണ. സംസ്കാരം പിന്നീട്.
കോട്ടയം ∙ ഈ ആറു പേരിൽ ഒരാൾ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ മാറിയാൽ ആ സ്ഥാനത്തേക്ക് വരുമോ ? എംപിമാരായ അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ബെന്നി ബെഹനാൻ, എംഎൽഎമാരായ റോജി എം.ജോൺ, സണ്ണി ജോസഫ് എന്നിവർ ഉൾപ്പെടുന്ന പാനലാണ് തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനഗോലു കോൺഗ്രസ് ഹൈക്കമാൻഡിന് നൽകിയത്. ഇനി നിർണായകം എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കെപിസിസി ഭാരവാഹികളുമായി നടത്തുന്ന കൂടിക്കാഴ്ചയാണ്. ഇക്കുറി ഹൈക്കമാൻഡ് ആരെയും നിർദേശിക്കുന്നില്ല. പേര് സംസ്ഥാനത്ത് നിന്ന് തന്നെ ഉയരട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം. ഈ 6 പേരുകൾ മനസിൽവച്ചാണ് ദീപാദാസ് മുൻഷി കെപിസിസി ഭാരവാഹികളെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണുന്നത്. പ്രതിപക്ഷനേതാവ് ഉള്‍പ്പടെ നേതാക്കളുടെ അഭിപ്രായം കണക്കിലെടുത്താവും അന്തിമതീരുമാനത്തിലേക്ക് കേന്ദ്രനേതൃത്വം നീങ്ങുക. അതേസമയം, 6 പേരും ജനപ്രതിനിധികളാണ്. പാർട്ടിയിൽ ഒരാൾക്ക് ഒരു പദവി വ്യവസ്ഥ നിലനിൽക്കുന്നുമുണ്ട്.
റ്റാംപ∙ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ ടീൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ജോസ് ആദോപ്പള്ളിയുടെ പ്രാർഥനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. ഫാ. ജോസഫ് ചാക്കോ, ലൂസി സ്ട്രോമൻ, ജിമ്മി കാവിൽ, ഡോ. ബിബിത സിജോയ് പറപ്പള്ളിൽ, ജെഫ്രി
പാലക്കാട് ∙ ഈനാംപേച്ചി, മരപ്പട്ടി പരാമർശങ്ങളിലൂടെ ബാലൻ പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കിയെന്ന് സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിലെ പ്രതിനിധി ചർച്ചയിൽ വിമർശനം. സ്വന്തം പാർട്ടിയെ അണികൾക്കിടയിൽ ആത്മവിശ്വാസമില്ലാതെ ഇകഴ്ത്തിക്കാട്ടുന്നതായി ബാലന്റെ പരാമർശം. മോന്തായം വളഞ്ഞാൽ കഴുക്കോലും വളയുമെന്ന
കൊച്ചി ∙ 24ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി എറണാകുളം ജില്ലാ സമ്മേളനം ചരിത്രസംഭവമാക്കാൻ ഒരുക്കങ്ങളുമായി സിപിഎം. ഒരു മാസം നീണ്ടു നിൽക്കുന്ന കലാ, സാഹിത്യ മത്സരങ്ങളും കലാ അവതരണങ്ങളും നൈറ്റ് മാരത്തോൺ ഉൾപ്പെടെയുള്ള കായിക മത്സരങ്ങളും വൈജ്ഞാനിക സംവാദങ്ങളും നിറഞ്ഞ സമ്മേളനത്തിന് ഈ മാസം 25ന് തുടക്കമാകും. ജില്ലയുടെ വിവിധ മേഖലകളിലായാണ് സമ്മേളനത്തിന്റെ പരിപാടികൾ നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം സമാപനം ഉദ്ഘാടനം ചെയ്യും.
പാലക്കാട് ∙ എലപ്പള്ളിയിലെ മദ്യനിർമാണശാലയിൽ നിന്നും പിന്നോട്ടില്ലെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നാട്ടിൽ വികസനം കൊണ്ടുവരുന്ന പദ്ധതിയാണ് ഇതെന്നും പാലക്കാട് ജില്ലാ സമ്മേളനത്തിൽ ഗോവിന്ദൻ പറഞ്ഞു. ഒട്ടേറെ പേർക്ക് തൊഴിലവസരം ലഭിക്കും. കുടിവെള്ളം മുട്ടുമെന്നത് കള്ള പ്രചാരവേലയാണ്. ജനങ്ങൾക്കും ജനപ്രിതിനിധികൾക്കും ആശങ്കയുണ്ടെങ്കിൽ പരിഹരിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പ്രതിനിധി സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് സംസ്ഥാന സെക്രട്ടറി പാർട്ടി നിലപാട് അറിയിച്ചത്.
തിരുവനന്തപുരം ∙ 2015-2019 വര്‍ഷങ്ങളിലെ സ്പോര്‍ട്സ് ക്വാട്ടയിൽ 249 കായിക താരങ്ങൾക്ക് നിയമനം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. 2018 ലെ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ 5 പേര്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് സ്പോര്‍ട്സ് ഓര്‍ഗനൈസറായാണ് നിയമനം. കല്ലാർ, കല്ലൻ സമുദായങ്ങളെ കൂടി ഒബിസി പട്ടികയിൽ ഉൾപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ബേപ്പൂർ∙ കുട്ടികൾ അടങ്ങിയ വാഹന മോഷണ സംഘത്ത ബേപ്പൂർ പൊലീസും ഫറോക്ക് ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി. പള്ളിക്കൽ ബസാറിൽ താമസിക്കുന്ന ഫറോക്ക് പാണ്ടികശാല വീട്ടിൽ മുഹമ്മദ് ഷഹിം (18) ഉം പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളുമാണ് പിടിയിലായത്. ജനുവരി മാസം അഞ്ചാം തിയ്യതി ബേപ്പൂർ ഫെസ്റ്റിനിടെ വിവിധ പാർക്കിങ്
ഹൂസ്റ്റണ്‍∙ യുഎസ് പ്രസിഡന്റായി രണ്ടാം തവണ ചുമതലയേല്‍ക്കുന്ന ദിവസം ഇത്തരം വിമര്‍ശനം സാക്ഷാല്‍ ഡോണൾഡ് ട്രംപ് പ്രതീക്ഷിച്ചു കാണില്ല. ഉദ്ഘാടന ചടങ്ങിലെ പ്രാർഥനാ ശുശ്രൂഷയിലെ പ്രസംഗത്തിലാണ് വാഷിങ്ടൻ എപ്പിസ്കോപ്പൽ ബിഷപ് റൈറ്റ് റവ. മരിയാൻ എഡ്ഗർ ബുഡ്ഡേ ട്രംപിന്റെ ചില നയങ്ങളെ അദ്ദേഹത്തിന്റെ മുന്നില്‍
തിരുവനന്തപുരം ∙ രാജ്ഭവനിലേക്ക് മുഖ്യമന്ത്രിയെ പ്രഭാതസവാരിക്ക് ക്ഷണിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. രാജ്ഭവനിലേത് നല്ല അന്തരീക്ഷമാണെന്നും ഒരുമിച്ചു നടക്കാമെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. രാജ്ഭവനില്‍ ഗവര്‍ണറും കുടംബവുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച 25 മിനിറ്റ് നീണ്ടു.
ലണ്ടൻ∙ ബിബിസി താരം ജോൺ ഹണ്ടിന്റെ ഭാര്യയെയും രണ്ട് പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കെയ്ൽ ക്ലിഫോർഡ് കുറ്റം സമ്മതിച്ചു. 26കാരനായ ക്ലിഫോർഡ്, ഹണ്ടിന്റെ ഭാര്യ കരോൾ (61), പെൺമക്കളായ ഹന്ന (28), ലൂയിസ് (25) എന്നിവരെ കൊലപ്പെടുത്തിയതിന് കുറ്റക്കാരനാണെന്ന് കോടതിയിൽ സമ്മതിച്ചു. ഈ
കൊൽക്കത്ത∙ ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ ഒരേസമയം കരുതലിന്റെയും ആക്രമണത്തിന്റെയും പാത സ്വീകരിച്ച് സഞ്ജു സാംസണിന്റെ ബാറ്റിങ്. ഇംഗ്ലണ്ട് ഉയർത്തിയ 133 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത് കളത്തിലിറങ്ങിയ ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തത് സഞ്ജു. ജോഫ്ര ആർച്ചർ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ
പന്തീരാങ്കാവ്∙ ജോലിക്കിടെ പെയിന്റിങ് തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു. പെരുമണ്ണ കോട്ടായിത്താഴം കരുവാലില്‍ ഗിരീഷ് കുമാര്‍(52) ആണ് മരിച്ചത്. കണ്ണൂര്‍ മട്ടന്നൂരിലെ ജോലി സ്ഥലത്തുവെച്ച് ബുധനാഴ്ച രാവിലെ 8.30 നാണ് അപകടം. ഡിസംബര്‍ 23 നാണ് ഇദ്ദേഹം വീട്ടില്‍ നിന്ന് ജോലിക്കായി
കോഴിക്കോട്∙ പരസ്യ വിഡിയോ ചിത്രീകരണത്തിനിടെ ആഡംബര കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ വാഹനത്തിന്റെ ഉടമ കടലുണ്ടി സ്വദേശി എ.കെ. നൗഫല്‍ വിദേശത്ത്. ഇയാളെ പ്രതിചേര്‍ത്ത് കൊണ്ട് പൊലീസ് നോട്ടീസ് അയക്കും. റജിസ്ട്രേഷനും ഇന്ഷൂറന്സുമില്ലാത്ത വാഹനം കൈമാറിയതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. നൗഫലിനെയും കേസില്‍ പ്രതി ചേര്‍ത്തുകൊണ്ട് പൊലീസ് അന്വേഷണ റിപ്പോര്‍ട്ടും രേഖകളും കോടതിയില്‍ ഹാജരാക്കും. കേസിലെ ഒന്നാം പ്രതിയായ മലപ്പുറം സ്വദേശി സാബിത്തിന്റെ സുഹൃത്താണ് നൗഫല്‍. കഴിഞ്ഞവർഷമാണ് വിഡിയോ ചിത്രീകരണത്തിനിടെ കാറിടിച്ച് വടകര കടമേരി സ്വദേശി ആല്വിന് മരിച്ചത്.
കൊച്ചി∙ കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കലൂര്‍ ദേശാഭിമാനി റോഡ് കല്ലറക്കല്‍ പരേതനായ കെ.വൈ നസീറിന്റെ (ഫ്ളോറ വെജിറ്റബിൾസ്, എറണാകുളം മാര്‍ക്കറ്റ്) മകന് ത്വയ്യിബ് കെ നസീര്‍ (26) ആണ് മരിച്ചത്. ത്വയ്യിബിന് കരള്‍ദാനം ചെയ്തതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് കഴിഞ്ഞ ഏപ്രില്‍ ഒന്നിന് നസീര്‍ മരണപ്പെട്ടത്. പിന്നാലെയാണ് മകന്റെ മരണം. ത്വയ്യിബിനെ കലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി. മാതാവ്. ശ്രീമൂലനഗരം പീടിയേക്കല്‍ കുടുംബാംഗം ഷിജില. സഹോദരങ്ങള്‍: ഷിറിന് കെ നസീര്‍ (അടിവാട്, കോതമംഗലം), ആയിഷ നസീര്‍. സഹോദരി ഭര്‍ത്താവ് ആഷിഖ് അലിയാര് അടിവാട്. കരള്‍സംബന്ധമായ രോഗത്തെ തുടര്‍ന്ന് ത്വയ്യിബിന് ഡോക്ടര്‍മാര്‍ കരള്‍മാറ്റ ശസ്ത്രക്രിയ നിര്‍ദേശിക്കുകയും പിതാവിന്റെ കരള്‍മാറ്റിവയ്ക്കുകയുമായിരുന്നു. റോബോട്ടിക് ശസ്ത്രക്രിയക്കിടെ ഹൃദയത്തിലേക്കുള്ള പ്രധാന ഞരമ്പിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് നസീറിനെ തീവ്രപരിചരണ യൂണിറ്റില്‍ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചു. ത്വയ്യിബ് ദീര്‍ഘനാളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എംബിഎ ബിരുദധാരിയായ ത്വയ്യിബ് പഠനത്തിന് ശേഷം പിതാവിനൊപ്പം പച്ചക്കറി വ്യാപാരത്തില്‍ ചേരുകയായിരുന്നു.
തിരുവനന്തപുരം ∙ ദാരിദ്ര്യ രേഖക്ക് താഴെയുളള മത്സ്യ തൊഴിലാളികള്‍ക്കുളള ഭവന നിർമാണ ഫണ്ടില്‍ തിരിമറി നടത്തിയ കേസില്‍ വര്‍ക്കല വെട്ടൂര്‍ മത്സ്യ ഭവന് ഓഫിസിലെ മുന്‍ ഫിഷറീസ് സബ് ഇന്‍സ്പെക്ടര്‍ ബേബന്‍. ജെ. ഫെര്‍ണാണ്ടസിനെ കോടതി വിവിധ വകുപ്പുകളിലായി അഞ്ച് വര്‍ഷം കഠിന തടവിനും 1,58,000 രൂപ പിഴക്കും ശിക്ഷിച്ചു. പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എം.വി. രാജകുമാരയാണ് പ്രതിയെ ശിക്ഷിച്ചത്.
തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പിനു പണമില്ല. മാർച്ചിൽ നടത്തേണ്ട പരീക്ഷാ ചെലവിനുള്ള പണം കുട്ടികളിൽ നിന്ന് ഫീസായും മറ്റും പിരിച്ചെടുത്ത് പരീക്ഷ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. സ്കൂളുകൾക്കാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം. മാർച്ച് മൂന്നിനാണ് പരീക്ഷ തുടങ്ങുന്നത്. അക്കൗണ്ടിൽ തുകയില്ലെന്നാണ് ഉത്തരവിൽ നൽകുന്ന വിശദീകരണം.
കോഴിക്കോട്∙ കോഴിക്കോട് കോളജിലേക്ക് വീൽ ചെയറുകൾ നൽകി ഐമിഷ് പ്രൈവറ്റ് ലിമിറ്റഡ്. പാവപ്പെട്ട രോഗികൾ ചികിത്സ തേടുന്ന മെഡിക്കൽ കോളേജിലേക്ക് അവർക്ക് ഉപകാരപ്രദമായ ഉപകരണങ്ങൾ നൽകുന്നത് ഏറ്റവും അഭിനന്ദനീയമായ പ്രവർത്തിയാണെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.ജി.സജിത്ത് കുമാർ. കാഷ്വാലിറ്റിയിലേക്ക് ഐമിഷ്
മഹാരാഷ്ട്രയിൽ യാത്രക്കാർ ട്രെയിനിടിച്ച് മരിച്ചതും സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പണിമുടക്കും യുഎസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ട്രംപിനോടുള്ള ബിഷപ്പിന്റെ അഭ്യർഥനയുമെല്ലാമാണ് ഇന്നത്തെ പ്രധാന വാർത്തകൾ
തിരുവനന്തപുരം ∙ യൂണിവേഴ്സിറ്റി കോളജിൽ വീണ്ടും വിദ്യാർഥിക്ക് എസ്എഫ്ഐ മർദ്ദനം. ഒന്നാംവർഷ വിദ്യാർഥിയായ അബ്ദുല്ലയെ എസ്എഫ്ഐ വിദ്യാർഥികൾ മർദ്ദിച്ചുവെന്നാണ് പരാതി. ഭിന്നശേഷിയുളള വിദ്യാർഥിയെ മർദ്ദിച്ച കേസിലെ പ്രതി മിഥുന്റെ നേതൃത്വത്തിൽ ആയിരുന്നു മർദ്ദനമെന്നാണ് ആരോപണം.
കോഴിക്കോട്∙ താമരശ്ശേരി പുതുപ്പാടിയിൽ ഉമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ആഷിഖിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. റിമാൻഡിലായതിനെത്തുടർന്ന് ജില്ല ജയിലിൽ കഴിയുകയായിരുന്നു ആഷിഖ്. മാനസിക വിഭ്രാന്തി കാണിച്ചതോടെയാണ് ഇന്ന് ആഷിഖിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
കൊച്ചി ∙ കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയ ദിവസം തന്നെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവം ഏൽപ്പിച്ചെന്ന കേസിൽ നിലപാട് ശക്തമാക്കി വനിത കൗൺസിലർ കല രാജു. സിപിഎമ്മിൽ വിശ്വാസമില്ലെന്നും പാര്‍ട്ടിയിലേക്ക് തിരിച്ചു പോക്ക് ആലോചിക്കുന്നില്ലെന്നും ഇന്ന് കോലഞ്ചേരി മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നൽകിയ ശേഷം അവർ പ്രതികരിച്ചു. സിപിഎം ജില്ലാ നേതൃത്വത്തെ പൂർണമായി പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് കല രാജുവിന്റെ വാക്കുകൾ.
കോട്ടയം ∙ ഭാഷയെയും മണ്ണിനെയും പച്ചപ്പിനെയും സ്നേഹിച്ച സുഗതകുമാരി വിട പറഞ്ഞ് 3 വർഷം പിന്നിടുമ്പോഴും പ്രിയ കവയിത്രിയുടെ ഓർമകൾക്ക് മലയാളം തിരിച്ച് എന്തുനൽകിയെന്ന് ചോദിച്ചാൽ ഉത്തരം അക്ഷരങ്ങളില്ലാത്ത വെള്ളക്കടലാസായിരിക്കും. സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് 91ാം ജന്മദിനമായ ഇന്ന് സമാപനം കുറിക്കുമ്പോഴും സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ച പല പദ്ധതികളും ജലരേഖയായി മാത്രം അവശേഷിക്കുകയാണ്. സുഗതകുമാരിയെ ഓർക്കാൻ അവരുടെ കവിതകൾ ധാരാളമെങ്കിലും കവിയമ്മയ്ക്ക് വേണ്ടി പദ്ധിതകൾ നടപ്പാക്കാൻ പറ്റാത്തത് എന്തുകൊണ്ടെന്ന ചോദ്യം ബാക്കി.
പാരിസ്∙ ജർമൻ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും പാരിസിൽ ഉഭയകക്ഷി ചര്‍ച്ച നടത്തി. ട്രംപ് ഭരണകൂടം, റഷ്യ – യുക്രെയ്ൻ യുദ്ധം, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം എലിസി കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ച്ചയിൽ നേതാക്കൾ ചർച്ച ചെയ്തു.രണ്ടാം ലോകമഹായുദ്ധാനന്തര നേതാക്കളായ കോണ്‍റാഡ്
കൊച്ചി ∙ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല ക്യാംപസിൽ ഓടിക്കൊണ്ടിരുന്ന ആഡംബര കാർ തീപിടിച്ച് കത്തി നശിച്ചു. പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങിയതിനാൽ അപകടമൊഴിവായി. ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടേ മുക്കാലോടെയാണ് കുസാറ്റിലെ സ്കൂൾ ഓഫ് മാനേജ്മെന്റിനു മുന്നിലൂടെ കളമശേരിയിലേക്ക് പോവുകയായിരുന്ന കാർ കത്തി നശിച്ചത്.